പത്തനംതിട്ട : പോപ്പുലർ ഫണ്ട് നിക്ഷേപ തട്ടിപ്പ് കേസിൽ കോന്നി പോലീസ് സ്റ്റേഷനിൽ മാത്രം കേസ് രജിസ്റ്റർ ചെയ്ത് ഒറ്റ എഫ് ഐ ആർ എന്ന നിലയിൽ ഡിജിപി പുറപ്പെടുവിച്ച ഉത്തരവ് പോപ്പുലർ ഫിനാൻസ് നിക്ഷേപക കൂട്ടായ്മയ്ക്കു വേണ്ടി നൽകിയ ഹർജി പരിഗണിച്ച് ഹൈക്കോടതി റദ്ദാക്കി.
തട്ടിപ്പിന് വിധേയരായവർക്ക് ഇനി അതാത് പോലീസ് സ്റ്റേഷനുകളിൽ പ്രത്യേകം എഫ് ഐ ആറിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യുവാൻ സാധിക്കും. ഈ കേസ് സി ബി ഐ ക്ക് കൈമാറാൻ കോടതി അഭിപ്രായപ്പെട്ടു. സെക്ഷൻ 3ഡി (കേരള ഡെപ്പോസിറ്റ് ആക്ട് ) അനുസരിച്ച് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ പോപ്പുലറിന്റ ബ്രാഞ്ചുകളും സീൽ ചെയ്ത് പണവും സ്വർണ്ണവും അറ്റാച്ച് ചെയ്യുവാനും കോടതി ഉത്തരവായി.
പി ജി ഐ എ യ്ക്ക് വേണ്ടി സുപ്രീംകോടതി അഭിഭാഷകരായ അഡ്വ. മനോജ് വി ജോർജ്, അഡ്വ.രാജേഷ് കുമാർ ടി. കെ എന്നിവർ ഹാജരായി.