പത്തനംതിട്ട : പോപ്പുലർ ഫിനാൻസ്ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഉടമകളുടെ ആസ്തികള്‍ മരവിപ്പിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കത്തെ ആശ്വാസത്തോടെയാണ് നിക്ഷേപകർ നോക്കി കാണുന്നത്. കള്ളപ്പണ ചൂതാട്ട നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ എൻഫോഴ്സ്മെൻ്റ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. എൻഫോഴ്സ്മെൻ്റിൻ്റെ ഈ നീക്കത്തോടെ പോപ്പുലർ റോയിയെയും സഹായിച്ചു കൊണ്ടിരുന്ന ഉന്നതന്മാർക്കും ഇത് തിരിച്ചടിയായി മാറി.
കേസിലെ പ്രതികള്‍ നേരത്തെ സ്വത്തുവകകള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചിരുന്നു. ഇത് വ്യക്തമായ സാഹചര്യത്തിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്തുവകകള്‍ മരവിപ്പിക്കുന്ന നടപടികളിലേക്ക് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം കടന്നത്. അടുത്ത നീക്കമെന്ന നിലയിൽ പോപ്പുലര്‍ ഫിനാന്‍സ് ഉടമകൾ ഓസ്ട്രേലിയ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇവർ കടത്തിയ പണത്തിൻ്റെ വിവരങ്ങൾ അറിയാനാണ് എൻഫോഴ്സ്മെൻ്റ് നീക്കം.
കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും എന്‍ഫോഴ്സ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. അതേസമയം പോപ്പുലര്‍ ഫിനാന്‍സിന്റെ തട്ടിപ്പില്‍ പണം നഷ്ടമായവര്‍ക്ക് സ്വത്തുക്കള്‍ കണ്ടുകെട്ടി ലേലം ചെയ്ത് പണം മടക്കി നല്‍കുമെന്ന് സംസ്ഥാനവും നേരത്തെ അറിയിച്ചിട്ടുണ്ട്.