ബിരുദ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ബിജെപി – യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പ്രയാഗ്‌രാജ്: ബിരുദ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ബിജെപി – യുവമോര്‍ച്ച നേതാവ് ശ്യാം പ്രകാശ് ദ്വിവേദി അറസ്റ്റില്‍. വാരാണസിക്കടതുത്ത ബക്ഷിഡാമിന് സമീപത്തുവെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരുപ്രതി അനിലിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് ശ്യാം പ്രകാശ് ദ്വിവേദിയും അനില്‍ ദ്വിവേദിയും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി ബിഎ വിദ്യാര്‍ത്ഥിനി ആരോപിച്ചിരുന്നു. തന്നെ ഹോട്ടലിലേക്ക് കൊണ്ടുപോയ സുഹൃത്തിനൊപ്പം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.

നേരത്തെയും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി ഇവര്‍ മോശമായി പെരുമാറിയിരുന്നു. ഇത് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തയതായും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേണല്‍ഗഞ്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അവളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസിലെ പ്രധാനപ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു

0
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ...