പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ സംസ്ഥാന സർക്കാരിൻ്റെ നീക്കം. പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്വത്തുക്കൾ വിൽപന നടത്തിയോ ലേലം ചെയ്തോ നിക്ഷേപകർ നിക്ഷേപിച്ച പണം തിരികെ നൽകാനാണ് സർക്കാരിൻ്റെ നീക്കം. ലോക്കൽ പോലീസിൻ്റെ അന്വേഷണം തുടരുന്നതിനിടയിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറാനും തീരുമാനമായിട്ടുണ്ട്. രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയുടെ തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ സംസ്ഥാന സർക്കാർ നീക്കം
RECENT NEWS
Advertisment