Monday, July 7, 2025 5:54 am

പോപ്പുലര്‍ ഫിനാന്‍സ് ; മേരിക്കുട്ടി ദാനിയേലിനെ ഇ.ഡി അറസ്റ്റ് ചെയ്തു – നാട്ടിലെത്തിയത് മാര്‍ച്ച് 2 ന് സി.ബി.ഐ നോട്ടീസിന്‍ പ്രകാരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കമ്പിനിയുടെ ചെയര്‍പേഴ്സന്‍ മേരിക്കുട്ടി ദാനിയേലിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ  ജാമ്യത്തില്‍ വിട്ടയച്ചു, ജാമ്യത്തെ ഇ.ഡി എതിര്‍ത്തില്ല. ഇവരുടെ പ്രായവും രോഗാവസ്ഥയും പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. സി.ബി.ഐയുടെ നോട്ടീസിന്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് മേരിക്കുട്ടി ദാനിയേല്‍ കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് സി.ബി.ഐ ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. സി.ബി.ഐയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് ഇവരെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഇവര്‍ ഹാജരാകണം.

ഓസ്ട്രേലിയയില്‍ മകള്‍ ഷൈല പൈനാടത്തിന്റെ കുടുംബത്തോടൊപ്പമായിരുന്നു മേരിക്കുട്ടി ദാനിയേല്‍ കഴിഞ്ഞിരുന്നത്. പോപ്പുലര്‍ ഫിനാന്‍സ് പൂട്ടുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ഇവര്‍ ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. പോപ്പുലര്‍ കേസിലെ മറ്റു പ്രതികളായ തോമസ്‌ ദാനിയേല്‍ (റോയി), ഭാര്യ പ്രഭാ തോമസ്‌, മക്കളായ റിനു, റിയ, റീബാ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് ഒളിച്ചുകടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് രണ്ടു മക്കള്‍ അറസ്റ്റിലായതോടെ മാതാപിതാക്കളായ തോമസ്‌ ദാനിയേലും പ്രഭാ തോമസും പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ആയിരുന്ന കെ.ജി.സൈമണിന്റെ മുമ്പാകെ കീഴടങ്ങുകയായിരുന്നു. ഇതിനുശേഷം ആഴ്ചകള്‍ കഴിഞ്ഞിട്ടാണ് മറ്റൊരു മകളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ അപ്പോഴും കമ്പിനിയുടെ ചെയര്‍പേഴ്സന്‍ ആയിരുന്ന മേരിക്കുട്ടി ദാനിയേലിനെ പ്രതിയാക്കുവാനോ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുവാനോ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല.

2014 ല്‍ റിസര്‍വ് ബാങ്ക് നല്‍കിയ കേസില്‍ മേരിക്കുട്ടി ദാനിയേലും മകന്‍ തോമസ്‌ ദാനിയേലും പ്രതികളായിരുന്നു. ഇരുവര്‍ക്കും കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ മേരിക്കുട്ടി ദാനിയേല്‍ ജാമ്യ വ്യവസ്ഥ പൂര്‍ണ്ണമായി ലംഘിച്ചുകൊണ്ട് രാജ്യം വിടുകയായിരുന്നു. ഇതിന് അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഒത്താശയും ഉണ്ടെന്ന് കരുതുന്നു. പോപ്പുലര്‍ ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) ആണ് ഈ കേസ് വീണ്ടും കുത്തിപ്പൊക്കിയത്. ജാമ്യ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി ലംഘിച്ച് രാജ്യം വിട്ട മേരിക്കുട്ടി ദാനിയേലിനെ നാട്ടിലെത്തിക്കണമെന്നും നിയമനടപടിക്ക് വിധേയയാക്കണമെന്നും പി.ജി.ഐ.എ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് പോപ്പുലര്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ യോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു.

പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയുടെ ചെയര്‍പേഴ്സന്‍ ആയ മേരിക്കുട്ടി ദാനിയേലിനെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് എന്തൊക്കെയാണെന്നും ഇനിയും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുവാന്‍ കോടതി സി.ബി.ഐ യോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മുഖേനയും ഓസ്ട്രേലിയയില്‍ മകളോടൊപ്പം താമസിക്കുന്ന മേരിക്കുട്ടി ദാനിയേലിന് നേരിട്ടും സി.ബി.ഐ നോട്ടീസ് നല്‍കുകയായിരുന്നു. നോട്ടീസ് പ്രകാരം ഹാജരായില്ലെങ്കില്‍ മറ്റു വഴികളിലൂടെ മേരിക്കുട്ടി ദാനിയേലിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുവാനും നീക്കം നടന്നിരുന്നു. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ പോപ്പുലര്‍ പ്രതികള്‍ മേരിക്കുട്ടി ദാനിയേലിനെ ഓസ്ട്രേലിയയില്‍ നിന്നും വിമാനം കയറ്റുകയായിരുന്നു.

2014 ലെ കേസ് കുത്തിപ്പൊക്കി കൊണ്ടുവന്നതില്‍ പി.ജി.ഐ.എയുടെ അഭിഭാഷകര്‍ക്കും വ്യക്തമായ പങ്കുണ്ട്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ മനോജ്‌ വി.ജോര്‍ജ്ജ്, കേരളാ ഹൈക്കോടതിയിലെ പ്രഗല്‍ഭനായ അഭിഭാഷകന്‍ രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ നേത്രുത്വം നല്‍കുന്ന ന്യൂട്ടന്‍സ് ലോ കമ്പിനിയാണ് പോപ്പുലര്‍ നിക്ഷേപകര്‍ക്ക് വേണ്ടി കേസുകള്‍ വാദിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ....

കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം : കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും

0
കൊച്ചി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം...

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന്

0
കോഴിക്കോട് : സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ...