പത്തനംതിട്ട : കോന്നി വകയാർ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേലിന്റെ (റോയി) രണ്ടു മക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പോലീസാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഇവരെ പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് . ഡൽഹി പോലീസ് ഇവരെ അന്വേഷണ സംഘത്തിന് കൈമാറും. അതേ സമയം കോന്നി വകയാറിലെ ഓഫീസ് ആസ്ഥാനം പോലീസ് അന്വേഷണ സംഘം തുറന്നു പരിശോധന തുടങ്ങി.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ഉടമയുടെ രണ്ടു മക്കൾ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍
RECENT NEWS
Advertisment