പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ വസ്തുവകകൾ ജപ്തി ചെയ്യാൻ പത്തനംതിട്ട കൺസ്യൂമർ കോടതി ഉത്തരവിട്ടു. പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട നാൽപതിലധികം നിക്ഷേപകര്‍ ഇതിനോടകം പത്തനംതിട്ട കൺസ്യൂമർ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം കോടതിയിൽ ഫയൽ ചെയ്ത അഞ്ച് കേസുകള്‍ പരിഗണിച്ചപ്പോള്‍ പോപ്പുലര്‍ ഫിനാൻസ് സ്ഥാപനത്തിന്റെ വസ്തുവകകൾ ഉടമസ്ഥർ കൈമാറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന പരാതിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന്, ഫയൽ ചെയ്ത കേസുകളുടെ അന്തിമ വിധി ഉണ്ടാകുന്നതുവരെ വസ്തുവകകൾ കൈമാറ്റം ചെയ്യുന്നത് തടഞ്ഞുകൊണ്ട് പത്തനംതിട്ട ഉപഭോകൃത തര്‍ക്ക പരിഹാര കോടതി ഉത്തരവിടുകയായിരുന്നു. കേസുകൾ അടിയന്തിര പ്രാധാന്യമുള്ളതാണെന്ന് കണ്ട കോടതി എതിർകക്ഷികൾ കോടതിയിൽ ഹാജരാകാൻ സമൻസ് അയക്കുകയും ചെയ്തു.