പത്തനംതിട്ട : സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ പോപ്പുലർ ഫിനാൻസ് ഉടമകൾ വിദേശത്ത് സ്ഥിരതാമസമാക്കാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം . ലോക്ക് ഡൗൺ കാരണം അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തിവെച്ചതാണ് ഇവരുടെ പദ്ധതി പൊളിയാൻ കാരണം. പോപ്പുലർ ഫിനാൻസ് മാനേജിങ് ഡയറക്ടർ വകയാർ ഇണ്ടിക്കാട്ടിൽ റോയി എന്ന തോമസ് ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ മക്കളായ റിനു, റിയ എന്നിവരെ സാമ്പത്തിക തട്ടിപ്പിന് ഒരാഴ്ച മുൻപാണ് പോലീസ് അറസ്റ്റ് ചെയ്തത് .
ഇവർക്ക് വിദേശരാജ്യങ്ങളിൽ നിക്ഷേപമുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ തോമസ് ഡാനിയേലിന്റെ കൈയിൽനിന്ന് വിദേശ മൊബൈൽ സിമ്മുകൾ കണ്ടെടുത്തിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട ചില വമ്പന്മാരെപ്പോലെ പുറത്തേക്ക് പോകാനായിരുന്നു ഇദ്ദേഹം ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി . ലോക്ഡൗൺ കാരണം അന്താരാഷ്ട്ര വിമാനസർവീസുകൾ ഇല്ലാതായതോടെ പദ്ധതി പൊളിയുകയായിരുന്നു. ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് തോമസ് ഡാനിയേലിന്റെ മക്കളായ റിനു, റിയ എന്നിവർ ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്