പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ റിയ പോലീസിന്റെ പിടിയിലായി. റിയയെ പോലീസ് മലപ്പുറത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതുവരെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പോലീസിന്റെ രഹസ്യ കേന്ദ്രത്തിൽ ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ. റിയയാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം എന്നാണ് പുറത്തു വരുന്ന വിവരം. നിക്ഷേപ തട്ടിപ്പ് കേസിലെ മറ്റു പ്രതികളായ പോപ്പുലർ ഗ്രുപ്പ് ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റീനു, റീബ എന്നിവരെ നാളെ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും റിയയെ പത്തനംതിട്ടയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത്.