പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ കേസിലെ അഞ്ചാം പ്രതിയും പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളുമായ ഡോ. റിയ ആന്‍ തോമസിന്റെ ജാമ്യാപേക്ഷ ആലപ്പുഴ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (സ്പെഷ്യല്‍) കോടതിയാണ് തള്ളിയത് .
2500 കോടി രൂപയുടെ തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭ, മക്കളായ റീനു, റിയ , റീബ എന്നിവർ ചേർന്ന് നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ജയിലിൽ കഴിയുന്ന പ്രതികളായ ഉടമകളെ രക്ഷപ്പെടുത്താൻ ഉന്നതങ്ങളിൽ നിന്ന് ചരടുവലികൾ നടക്കുന്നതായുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
അതേ സമയം കേസിൽ അട്ടിമറി നടത്താൻ പോലീസിലെ ഉന്നതർ ശ്രമിക്കുന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട് . ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ പോലീസ് മടിക്കുന്നു എന്നാരോപിച്ച് പോപ്പുലർ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വാദം നടന്നു. കേസിൽ പോലീസും സർക്കാരും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് കോടതി ആരാഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ എട്ടിന് മുമ്പായി കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം എന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷക ഗ്രൂപ്പാണ് കോടതിയില്‍ ഹാജരായത്.