പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ജീവനക്കാരെ ജില്ലാ പോലീസ് മേധാവി ചോദ്യം ചെയ്തു. വകയാറുള്ള ആസ്ഥാനത്തെ ജീവനക്കാരില്‍ ചിലരെ ജില്ലാ പോലീസ് ആസ്ഥാനത്തു ചോദ്യം ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. അക്കൗണ്ട്‌സ് മാനേജര്‍, ട്രഷറി മാനേജര്‍, ഐറ്റി മാനേജര്‍, അക്കൗണ്ടന്റ്, ഓഡിറ്റര്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി നേരിട്ട് ചോദ്യം ചെയ്തത്. പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ പേരില്‍ കേരളാ അതിര്‍ത്തിയായ തെങ്കാശിയിലും പരിസരത്തുമായി ഏക്കര്‍ കണക്കിന് വസ്തു. എന്നാല്‍ പ്രതികള്‍ പറയുന്നതു പോലെ തട്ടിയെടുത്ത തുകയ്ക്ക് വാങ്ങിക്കൂട്ടിയതാണെന്നു പറഞ്ഞത് വിശ്വാസ യോഗ്യമല്ലെന്ന് അന്വേഷണസംഘം. ഇതിനു കാരണമായി പറയുന്നത് കേരളത്തിലേത് പോലെ ഭൂമി വില ഇവിടെ ഇല്ല എന്നതാണ്. തുച്ഛമായ തുകയ്ക്കാണ് ഒരേക്കര്‍ ഭൂമിക്ക് ലഭിക്കുക.
തെങ്കാശിയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ സംഘം ആന്ധ്രയിലേക്ക് പോയിരുന്നു. ഇവിടെ ഒരു ചെമ്മീന്‍ കെട്ട് മാത്രമാണ് കണ്ടെത്തിയത്. റോയിയുടെ ഭാര്യ പ്രഭ, മക്കളായ റീനു, റീബ എന്നിവരുമായി തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലും വീടുകളിലും തെളിവെടുപ്പ് നടത്തിയെങ്കിലും കാര്യമായരേഖകളൊന്നും കിട്ടിയില്ല എന്ന് അന്വേഷണ സംഘം. തുടര്‍ന്ന് പ്രതികളുമായി എറണാകുളത്തേക്ക് അന്വേഷണസംഘം പോയി. ഇവിടെയുള്ള വില്ലകളും ഫ്ളാറ്റുകളും പരിശോധിച്ച് ആഢംഭരക്കാറുകളും ഫ്‌ളാറ്റുകളും വസ്തു ഇടപാടുകളുടെ രേഖകളും കണ്ടെത്തി. നിക്ഷേപകരുടെ പണം വിവിധ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതു സംബന്ധിച്ചും, മറ്റുമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇലക്ടോണിക് രേഖകള്‍ വിശകലനം ചെയ്യുന്നതെന്ന് ജില്ലാ പോലീസ് മേധാവി.
നിക്ഷേപകരുടെ തുകകള്‍ ഇതര കമ്പനികളുടെ പേരില്‍ വകമാറ്റിയതിനെ സംബന്ധിച്ചും വിവരം ലഭിച്ചതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതികളെ ഒരുമിച്ച് ഐജി ചോദ്യം ചെയ്യുമെന്നും, അതിനുശേഷം മാത്രമേ പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കുകയുള്ളൂവെന്നും ജില്ലാപോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു.