പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ പ്രതികളുടെ വിദേശ നിക്ഷേപം അന്വേഷിക്കും. സ്ഥാപന ഉടമകള്‍ നടത്തിയത് വന്‍ തട്ടിപ്പും ആസൂത്രണവുമാണെന്ന് ഐ ജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. നിക്ഷേപകര്‍ക്ക് എപ്പോള്‍ പണം ലഭിക്കുമെന്ന് കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. കേസിലെ പുരോഗതി സംബന്ധിച്ച് എല്ലാ വിവരങ്ങളും സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെത്തിയ ഐ.ജിമാധ്യമങ്ങളോടു പറഞ്ഞു. തിങ്കളാഴ്ച പോലീസ് കസ്‌ററഡിയില്‍ വിട്ടു കിട്ടിയ പ്രതികളെ കഴിഞ്ഞ ദിവസം വകയാറിലെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.
ഇവരില്‍ നിന്നും നിക്ഷേപകരെ കബളിച്ച പണം കൊണ്ടു വാങ്ങിയ വസ്തുക്കളുടെ രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. സ്ഥാപന ഉടമകള്‍ ആസൂത്രണം നടത്തിയാണ് നിക്ഷേപകരെ പറ്റിച്ചതന്നെ് അന്വേഷണഉദ്യോഗസ്ഥനായ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു.