പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേരളത്തിനകത്തും പുറത്തുമുള്ള പോപ്പുലർ ഫിനാൻസ് ബ്രാഞ്ചുകളിലെ സ്വർണവും പണവും സംസ്ഥാന സർക്കാർ ഇടപെട്ട് ഉടൻ നിയന്ത്രണത്തിലാക്കണമെന്നും കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ ബ്രാഞ്ചുകളും അടച്ചു പൂട്ടണമെന്നും ഹൈക്കോടതി ഉത്തരവ്.
അതേസമയം പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ എല്ലാ കേസുകൾക്കും ഒരൊറ്റ എഫ്ഐആർ മതിയെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഓരോ കേസുകൾക്കും പ്രത്യേക എ ഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം സർക്കാർ കേസിൽ സിബിഐ അന്വേഷണം ഉറപ്പാക്കണം. സി ബി ഐയ്ക്ക് വിടാനുള്ള നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.