നീല , വെള്ള കാർ‍ഡുകൾക്കുള്ള സ്പെഷ്യൽ അരി വിതരണം നിർത്തി , നടപടി ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നീല, വെള്ള കാര്‍ഡുകാര്‍ക്ക് നല്‍കി വന്നിരുന്ന സ്‌പെഷ്യല്‍ അരി വിതരണം നിര്‍ത്തിവെച്ചു. കഴിഞ്ഞ മേയ് മുതല്‍, നീല, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കിയിരുന്നു.

ലോക്ക്ഡൗണില്‍ അയവുവന്നതിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്. കേന്ദ്രത്തില്‍ നിന്ന് 22 രൂപയ്ക്ക് ലഭിച്ചിരുന്ന അരിയാണിത്. നീല കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും രണ്ടു കിലോ വീതം അരി നാല് രൂപ നിരക്കിലും വെള്ളക്കാര്‍ഡുകാര്‍ക്ക് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിലുമാണ് നല്‍കിയിരുന്നത്.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ 21 മുതല്‍ വിതരണം ചെയ്യും. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് ആളൊന്നിന് അഞ്ചു കിലോ വീതം അരിയും കാര്‍ഡ് ഒന്നിന് ഒരു കിലോ കടലയുമാണ് ലഭിക്കുക. വെള്ള, നീല കാര്‍ഡുകാര്‍ക്ക് മണ്ണെണ്ണ ലഭിക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....