പോപ്പുലര്‍ പ്രതികളെ ജയിലിലടക്കാതെ പിന്മാറില്ല ; നിയമനടപടികളുമായി കൂടുതല്‍ നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കേസുകള്‍ നല്‍കാതെ മാറിനിന്ന നിക്ഷേപകര്‍ ഒറ്റക്കും ഗ്രൂപ്പായും തിരിഞ്ഞ് കൂടുതല്‍ നിയമ നടപടികളുമായി മുമ്പോട്ട്‌ നീങ്ങിയതോടെ പോപ്പുലര്‍ കേസിലെ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു. ഇതിന്റെ ഭാഗമായി പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റേഴ്സ്  അസോസിയേഷനിലെ (PFDA) ചില ഗ്രൂപ്പുകള്‍ പ്രമുഖ അഭിഭാഷക കമ്പിനിയായ “ന്യുട്ടന്‍സ് ലോ” യെ തങ്ങളുടെ കേസുകള്‍ ഏല്‍പ്പിച്ചുകഴിഞ്ഞു. നൂറോളം നിക്ഷേപകരാണ് പുതിയ കേസുകളുമായി പോപ്പുലര്‍ പ്രതികള്‍ക്കെതിരെ നീക്കം ആരംഭിച്ചത്. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്റെ (PGIA) കേസുകള്‍ നടത്തുന്നതും “ന്യുട്ടന്‍സ് ലോ” കമ്പിനിയാണ്. തുടക്കം മുതല്‍ വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികളുമായാണ് PGIA നീങ്ങിയത്. കേരളാ ഹൈക്കോടതിയില്‍ നിന്നും പ്രധാനപ്പെട്ട പല ഉത്തരവുകള്‍ സമ്പാദിച്ചതും PGIA ക്കുവേണ്ടി ന്യുട്ടന്‍സ് ലോ അഭിഭാഷകരാണ്. നിക്ഷേപകര്‍ക്ക് നീതി ലഭിക്കുംവരെ ശക്തമായ നിയമ നടപടികളുമായി മുമ്പോട്ടുപോകുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യുമെന്നും ന്യുട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു.

നിക്ഷേപകരുടെ ഏറ്റവും വലിയ സംഘടനയായ പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റേഴ്സ്  അസോസിയേഷന്‍ (PFDA) തുടക്കം മുതല്‍ നിയമനടപടികളില്‍ പിന്നിലായിരുന്നു. പ്രതികളുമായി ഒത്തുതീര്‍പ്പ് നടത്തി എങ്ങനെയും പണം തിരികെ വാങ്ങാമെന്ന കണക്കുകൂട്ടലില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ ഒത്തുതീര്‍പ്പും ചര്‍ച്ചകളും വെറും പ്രഹസനമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവരും ഇപ്പോള്‍ നിയമ നടപടികളുമായി നീങ്ങുകയാണ്. പണം തിരികെ ലഭിച്ചില്ലെങ്കിലും പ്രതികളെ ഇരുമ്പഴിക്കുള്ളില്‍ ആക്കുക എന്ന ഉറച്ച തീരുമാനവുമായാണ് ഇപ്പോള്‍ നിക്ഷേപകരുടെ നീക്കം. മൂന്ന് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മുപ്പതിനായിരത്തിലധികം നിക്ഷേപകര്‍ തട്ടിപ്പിന് ഇരയായ കേസ് ആയതിനാല്‍ അന്വേഷണത്തിനും തെളിവെടുപ്പിനും കാലതാമസം നേരിടുന്നുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....