ചീഫ് ജസ്റ്റിസിനെതിരായ പോസ്റ്റ് : കോൺഗ്രസ് നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ എക്‌സ് പോസ്റ്റിൽ കോൺഗ്രസിന്റെ കേരള ഘടകത്തിനെതിരെ ക്രിമിനൽ കോടതി അലക്ഷ്യ ഹർജി നൽകാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ തീരുമാനിച്ചു. ഹർജി ഫൈൽ ചെയ്യുന്നതിനായി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയുടെ അനുമതി തേടി കത്ത് നൽകും. അറ്റോർണി ജനറൽ അനുമതി നൽകിയാൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സുപ്രീം കോടതിയിൽ നേരിട്ട് ക്രിമിനൽ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കും.

ചീഫ് ജസ്റ്റിസിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും അദ്ദേഹം രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പോസ്റ്റ് ജുഡീഷ്യറിയെ അവമതിപ്പ് ഉണ്ടാക്കുന്നതാണെന്ന് ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ‘പറ്റിയില്ലെങ്കിൽ രാജിവെച്ചു പോകൂ, ഞങ്ങൾ വേറെ ആളെ നോക്കിക്കൊള്ളാം’ എന്ന തരത്തിലുള്ള പരാമർശങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. വിവാദം ഉയർന്നതോടെ കെപിസിസി ഈ പോസ്റ്റ് ഉടൻ തന്നെ നീക്കം ചെയ്യുകയും കൈയബദ്ധമാണെന്ന രീതിയിൽ പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ കോൺഗ്രസ് ദേശീയ നേതൃത്വം ഈ പരാമർശത്തിൽ നിന്ന് അകലം പാലിച്ചെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് സുപ്രീംകോടതി ബാർ അസോസിയേഷന്‌റെ തീരുമാനം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈം​ഗികാതിക്രമം ; കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ പിടികൂടി പോലീസ്

0
ബെർലിൻ: പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈം​ഗികാതിക്രമം. ജർമനിയിലെ കൊളോൺ ന​ഗരത്തിലെ ഒരു...

കസ്റ്റഡിയിൽ ക്രൂരമർദനം : വിദ്യാർഥിക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

0
തിരുവനന്തപുരം : പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ വിദ്യാർഥിക്ക് രണ്ട് ലക്ഷം രൂപ...

സൗദിയിലെ അരാംകോയുടെ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം ; കെട്ടിടത്തിൽ തീപിടിത്തം

0
ദഹ്റാൻ : സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ...

ലോകത്തെ ഏറ്റവും പവർഫുൾ പാസ്പോർട്ടായി യുഎഇ ; പട്ടികയിൽ രണ്ടാമത് സിംഗപ്പൂരും മലേഷ്യയും

0
അബുദാബി: ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്‍പോര്‍ട്ടിന് പൊന്‍തിളക്കം. ലോകത്തിലെ ഏറ്റവും ശക്തമായ...