പത്തനംതിട്ട : കഴിഞ്ഞ ഇരുപതു വര്‍ഷമായി ക്യാന്‍സര്‍ രോഗബാധിതയായ കരീമാന്‍തോട് കണ്ണാടിയില്‍ വീട്ടില്‍ പുഷ്പവല്ലിക്ക് ജീവന്‍ നിലനിര്‍ത്താന്‍ മണിക്കൂറുകള്‍ക്കകം മരുന്ന് എത്തിച്ച് പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ബാലകൃഷ്ണന്‍ നായര്‍ മാതൃകയായി. കൊറിയര്‍ കമ്പനികളിലൂടെ അയച്ചുകൊണ്ടിരുന്ന മരുന്ന് ലോക് ഡൗണ്‍ മൂലം ഇത്തവണ തപാല്‍ മാര്‍ഗമായാണ് അയച്ചത്. എന്നാല്‍ തപാല്‍നീക്കവും തടസപ്പെട്ടതിനാല്‍ മരുന്ന് യഥാസമയം ലഭിക്കാന്‍ തടസംവന്ന വിവരം അറിഞ്ഞ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി ആന്റോ ആന്റണി എം.പിയെ അറിയിച്ചു. ആന്റോ ആന്റണി എം.പിയുടെ അഭ്യര്‍ത്ഥന പ്രകാരം പോസ്റ്റല്‍ സൂപ്രണ്ട് തിരുവല്ല ആര്‍.എം.എസ് ഓഫീസില്‍ നേരിട്ടെത്തി പാര്‍സല്‍ കൈപറ്റി രാത്രിയോടെ പുഷ്പവല്ലിയുടെ വീട്ടിലെത്തിക്കുകയായിരുന്നു.
പുഷ്പവല്ലിക്ക് ജീവന്‍ നിലനിര്‍ത്താന്‍ മണിക്കൂറുകള്‍ക്കകം മരുന്ന് എത്തിച്ച് പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട്
RECENT NEWS
Advertisment