പത്തനംതിട്ട : തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ പത്തനംതിട്ട ജില്ലയില്‍ മുനിസിപ്പല്‍, ബ്ലോക്ക് തലത്തില്‍ വെള്ളിയാഴ്ച്ച (ഡിസംബര്‍ 4) വൈകിട്ട് അഞ്ചുവരെ ലഭിച്ചത് 1279 അപേക്ഷ. ലഭിച്ച അപേക്ഷയില്‍ 344 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു. പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളില്‍ 265 അപേക്ഷ ലഭിച്ചതില്‍ 150 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ എട്ടു ബ്ലോക്കുകളിലായി 1014 പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ലഭിച്ചതില്‍ 194 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു.
മുനിസിപ്പാലിറ്റിയുടെ പേര്, തപാല്‍ വോട്ടിനുള്ള ലഭിച്ച അപേക്ഷകള്‍, വിതരണം നടത്തിയ തപാല്‍ ബാലറ്റ് എന്ന ക്രമത്തില്‍.
പത്തനംതിട്ട – ലഭിച്ച അപേക്ഷകള്‍ 60 – വിതരണം നടത്തിയ തപാല്‍ ബാലറ്റ് 60
തിരുവല്ല – ലഭിച്ച അപേക്ഷകള്‍ 45 – വിതരണം നടത്തിയ തപാല്‍ ബാലറ്റ് 0
അടൂര്‍ – ലഭിച്ച അപേക്ഷകള്‍ 30 – വിതരണം നടത്തിയ തപാല്‍ ബാലറ്റ് 0
പന്തളം – ലഭിച്ച അപേക്ഷകള്‍ 130 – വിതരണം നടത്തിയ തപാല്‍ ബാലറ്റ് 90
ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, ലഭിച്ച അപേക്ഷകള്‍, വിതരണം നടത്തിയ തപാല്‍ ബാലറ്റ്
കോയിപ്രം – 72 – 55
പറക്കോട് -211 – 115
കോന്നി -139 – 0
മല്ലപ്പള്ളി – 209 – 0
ഇലന്തൂര്‍ – 65 – 0
പുളിക്കീഴ് – 91 – 24
റാന്നി -164 – 0
പന്തളം – 63 – 0