കൊല്ലം : കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റർ. ബിന്ദുകൃഷ്ണ ബി.ജെ.പി ഏജന്റാണെന്നാണ് ആക്ഷേപം. ഡി.സി.സി , ആർ.എസ്.പി ഓഫീസുകൾക്ക് മുന്നിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പേയ്മെന്റ് റാണിയായ ബിന്ദു കൃഷ്ണയെ പുറത്താക്കണമെന്നും പോസ്റ്ററിലുണ്ട്. ഇന്നലെ രാത്രി ഒരു മണിയോട് കൂടിയാണ് കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലും സമാനരീതിയില്‍ പോസ്റ്ററുകള്‍ കണ്ടിരുന്നു.
ബിന്ദു കൃഷ്ണ ബി.ജെ.പി ഏജന്റാണെന്ന പേരില്‍ കൊല്ലത്ത് പോസ്റ്ററുകള്‍
RECENT NEWS
Advertisment