കളമശ്ശേരി സിപിഎമ്മില്‍ പൊട്ടിത്തെറി ; പി. രാജീവിനെതിരേ വീണ്ടും പോസ്റ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശ്ശേരി സിപിഎമ്മില്‍ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. പുതിയ പോസ്റ്ററുകളാണ് പി.രാജീവിനെതിരേ ഇന്ന് പുലര്‍ച്ചെ കളമശ്ശേരി മുനിസിപ്പല്‍ ഓഫീസിന് സമീപത്ത് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മോ, സിപിഎം അനുഭാവികളോ അല്ല എന്ന നിലപാടാണ് സിപിഎം നേതൃത്വത്തിനുളളത്. സക്കീര്‍ ഹുസൈനുമായുളള പി.രാജീവിന്റെ ബന്ധം ചൂണ്ടിക്കാണിച്ചു കൊണ്ടുളളതാണ് പോസറ്ററുകള്‍. അഴിമതി വീരനായ സക്കീറിന്റെ ഗോഡ്ഫാദര്‍ പി.രാജീവിനെ കളമശ്ശേരിയില്‍ വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ടൗണ്‍ഹാള്‍ പരിസരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പോസ്റ്ററുകള്‍ പലതും ഇതിനകം കീറിക്കളയുകയും ചെയ്തിട്ടുണ്ട്. ചന്ദ്രന്‍പിളളയ്ക്ക് സീറ്റ് നിഷേധിച്ചുകൊണ്ട് പി.രാജീവിന് സീറ്റ് നല്‍കിയതിനെതിരേ ആയിരുന്നു കളമശ്ശേരി മണ്ഡലത്തില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചര്‍ച്ചയാകും. വിഎസ് ഗ്രൂപ്പിലെ പ്രമുഖരായ എസ്.ശര്‍മ, ചന്ദ്രന്‍ പിളള എന്നിവര്‍ക്കാര്‍ക്കും സീറ്റ് നല്‍കിയിട്ടില്ല. പാര്‍ട്ടിയില്‍ അണഞ്ഞിരുന്ന വിഭാഗീയത ഇതോടെ വീണ്ടും പുറത്തുവന്നിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...