കോഴിക്കോട് : കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ കോഴിക്കോട് ഡിസിസി യില്‍ പോസ്റ്ററുകള്‍. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം അഭിജിത്ത് രാജി വെക്കുക, 5 വര്‍ഷമായി തുടരുന്ന സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട് പുനസംഘടിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഗള്‍ഫ് മുതലാളിമാരുടെ കൈകളിലെ പാവയാണ് അഭിജിത്തെന്നും പോസ്റ്ററുകളില്‍ ആക്ഷേപമുണ്ട്. സേവ് കെ.എസ്.യു ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ പോസ്റ്ററുകള്‍
RECENT NEWS
Advertisment