ശ്രീരാമകൃഷ്ണൻ്റെ ഗൺമാൻ്റെ കാണാതായ പിസ്റ്റലും തിരയും അടങ്ങിയ ബാഗ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മുൻ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമ കൃഷ്ണൻ്റെ ഗൺമാൻ്റെ പക്കൽ നിന്ന് കാണാതായ പിസ്റ്റലും 10 റൗണ്ട് തിരയും അടങ്ങിയ ബാഗ് കണ്ടെത്തി. ബസ്സ് യാത്രയ്ക്കിടയിൽ പത്തനാപുരം സ്വദേശി ബാഗ് മാറി എടുത്തുകൊണ്ട് പോയതാണെന്നാണ് പോലീസ് പറയുന്നത്.  അബദ്ധം മനസ്സിലാക്കി ബാഗ് കൊണ്ടുപോയ ആൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കായംകുളം പോലീസ്, പത്തനാപുരത്ത് നേരിട്ടെത്തി അവ കൈപ്പറ്റി. കൊച്ചി – തിരുവനന്തപുരം ബസ് യാത്രക്കിടയിൽ കായംകുളത്ത് വെച്ച് തോക്കും തിരയും അടങ്ങിയ ബാഗ് കാണാതായെന്ന് ഗൺമാൻ കായംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ‍പുലർച്ചെ 2.50ന് കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്. ബാഗിൽ‍ ട്രെയിൻ വാറന്റ്, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, എടിഎം കാർഡ് എന്നിവയും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...