സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെ തിരുവല്ലയിൽ പോസ്റ്ററുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെ തിരുവല്ലയിൽ സേവ് സിപിഐഎം എന്ന പേരില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ദേവസ്വം നിയമനക്കോഴയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നയാളെ ലോക്കൽ സെക്രട്ടറിയാക്കിയ രാജു എബ്രഹാമിനെ പുറത്താക്കണമെന്ന് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു. സിപിഎം തിരുവല്ല ഏരിയാകമ്മിറ്റി ഓഫീസിന്റെ പരിസരത്താണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സിപിഎമ്മിൽ പ്രാദേശിക വിഭാഗീയത ശക്തമായ പ്രദേശമാണ് തിരുവല്ല. ദേവസ്വം നിയമന കോഴയുമായി ബന്ധപ്പെട്ട് ഏരിയ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ പ്രകാശ് ബാബുവിനെ ലോക്കൽ സെക്രട്ടറിയാക്കിയ നടപടി റദ്ദാക്കണമെന്ന് പോസ്റ്ററിൽ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിഷയത്തിൽ ഇടപെടണമെന്നും തിരുവല്ലയിലെ പാർട്ടിയെ സംരക്ഷിക്കണമെന്നും ആവശ്യമുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...