കൊല്ലത്ത് പോസ്റ്റ്മാനെ റോഡിൽതടഞ്ഞ് ക്രൂരമായ് മർദിച്ചു ; മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോസ്റ്റ്മാനെ റോഡിൽതടഞ്ഞ് ക്രൂരമായ് മർദിച്ചു. പത്തനാപുരം നടുക്കുന്ന് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ വിളക്കുടി വിജയലയത്തിൽ വിഷ്ണു എം. പിള്ളയെ ആണ് സത്യൻമുക്കിന് സമീപം സംഘംചേർന്ന് മർദിച്ചത്. പരാതിയിൽ മൂന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനന്തു പിള്ള, ഷിനുമോൻ, സ്വരാജ് എന്നിവരും കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയുമാണ് കേസ്. സത്യൻമുക്കിന് സമീപം വെച്ച് സംഘംചേർന്ന് മർദിച്ചെന്നാണ് പരാതി.

ദിവസങ്ങൾക്കു മുമ്പ് ഒരു യുവാവിന്റെ പാസ്പോർട്ട് പോസ്റ്റുമാൻ തിരികെ ആയച്ചത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് രണ്ട് ദിവസം മുമ്പ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധമുൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തു. തുടർന്നാണ് മർദ്ദിച്ചെന്ന പരാതിയുമായി പോസ്റ്റുമാൻ രംഗത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 1,295 ആയി ; 5,600ലേറെ പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു....

ഓപ്പറേഷൻ തൂഫാൻ : രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള...