കൊച്ചി: സംവിധായകൻ നാദിർഷയുടെ പൂച്ച ചത്ത സംഭവത്തിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതമാണ് പൂച്ചയുടെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗ്രൂമിങ്ങിന് കൊണ്ടു പോയപ്പോഴാണ് പൂച്ച ചത്തത്. സെഡേഷൻ നൽകിയ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ പോലീസിൽ പരാതി നൽകിയിരുന്നു. ആരോഗ്യവാനായ തന്റെ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടുപോയതാണ് എന്നാൽ കൊന്നുകളഞ്ഞുവെന്ന് പറഞ്ഞ് നാദിർഷ പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ് അവിടെയുള്ളത്. തന്റെ പൂച്ചയ്ക്കൊപ്പമുള്ള ചിത്രവും നാദിർഷ പങ്കുവെച്ചിരുന്നു. സംഭവത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കിയിരുന്നു. സാധാരണ ഗ്രൂം ചെയ്യാൻ കൊണ്ടുപോകുന്നതിന് മുമ്പ് സെഡേഷൻ കൊടുക്കാറുണ്ട്. ഇന്നലെ മകളാണ് പൂച്ചയുമായി ഹോസ്പിറ്റലിൽ പോയത്. സെഡേഷൻ നൽകിയതിനിടിയിൽ പൂച്ച ചത്തുവെന്ന് അറിയിച്ചു. ആരോഗ്യവാനായിരുന്നു പൂച്ചയെന്നും നാദിർഷ പറഞ്ഞു. എന്നാൽ നാദിര്‍ഷായുടെ ആരോപണം പെറ്റ്ഹോസ്പിറ്റൽ അധികൃതര്‍ തള്ളിയിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]