മുടി കൊഴിച്ചില്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം, അതില്‍ പ്രസവശേഷം ഉണ്ടാവുന്ന മുടി കൊഴിച്ചില്‍ ആണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് പ്രസവ ശേഷം മുടി കൊഴിയുന്നത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എങ്ങനെ ഇവയെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും പ്രസവശേഷം ഉണ്ടാവുന്ന അസ്വസ്ഥതകളില്‍ മുടി കൊഴിച്ചില്‍ ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണ്‍ മാറ്റങ്ങളും ഈസ്ട്രജന്റെ വര്‍ദ്ധനവും എല്ലാം ആണ് മുടിയുടെ ആരോഗ്യത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നത്. അതിനാല്‍, നിങ്ങള്‍ പ്രസവശേഷം, നിങ്ങളുടെ പഴയ മുടി തിരിച്ച് പിടിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ചെയ്യണം.
ഇതിന് എന്തൊക്കെയാണ് പരിഹാരം എന്ന് നോക്കാം
മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. എന്നാല്‍ അതിന് മുന്‍പ് തന്നെ മുടികൊഴിയാനുള്ള കാരണങ്ങളെ കുറിച്ചറിഞ്ഞിരിക്കണം. ഈസ്ട്രജന്റെ അളവ് സാധാരണ നിലയിലേക്ക് മടങ്ങുന്നത് വരെ പലപ്പോഴും മുടി കൊഴിച്ചില്‍ മാറാതെ നില്‍ക്കുന്നു. ചിലരില്‍ മൂന്ന് മാസത്തിന് ശേഷമാണ് മുടി കൊഴിച്ചില്‍ രൂക്ഷമായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എത്രകാലം നിലനില്‍ക്കും? പ്രസവശേഷം ഏകദേശം 3 മാസം മുതല്‍ മുടി കൊഴിച്ചില്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ പ്രസവശേഷം ഇത്തരം മുടി കൊഴിച്ചില്‍ സ്ഥിരമായി നിലനില്‍ക്കുകയില്ല. മാത്രമല്ല ഏകദേശം 6 മാസത്തിനുള്ളില്‍ ഇത് കുറയുകയും അസ്വസ്ഥതകള്‍ മാറുകയും ചെയ്യുന്നു. എന്നാല്‍ ചിലരില്‍ ഇത് മാറാതെ നില്‍ക്കുന്നു. ചിലരില്‍ അടുത്ത ഗര്‍ഭധാരണം, മുലയൂട്ടല്‍ എന്നിവയെല്ലാം പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇവ മുടി കൊഴിച്ചിലിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
സ്‌റ്റൈലിംഗ് കനം കുറഞ്ഞ മുടിയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് സ്‌റ്റൈലിംഗ് ചെയ്യാവുന്നതാണ്. എന്നാല്‍ ഓവറായി സ്‌റ്റൈല്‍ ചെയ്യുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതുകൊണ്ട് സ്റ്റൈലിംഗ് ചെയ്യുമ്പോളും പലപ്പോഴും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിലുള്ള സ്‌റ്റൈലിംഗ് മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതില്‍ ശ്രദ്ധിക്കേണ്ടത് നനഞ്ഞ മുടി ഒരിക്കലും ചീകരുത് എന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.
ഭക്ഷണം കഴിക്കണം ഭക്ഷണം നല്ലതുപോലെ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പഴങ്ങളും, പച്ചക്കറികളും പ്രോട്ടീനും കൊഴുപ്പും എല്ലാം നല്ലതുപോലെ കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ അയേണ്‍ പോലുള്ള വിഭവങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരറ്റ്, മധുരക്കിഴങ്ങ്, മുട്ട, മത്സ്യം, വിറ്റാമിന്‍ സി, മത്സ്യം എന്നിവയെല്ലാം ധാരാളം ശ്രദ്ധിക്കേണ്ടതാണ്. ഫ്‌ലേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും മുടിയുടെ ആരോഗ്യത്തിന് കരുത്തും സംരക്ഷണവും നല്‍കുക.
സപ്ലിമെന്റ്
പ്രസവ ശേഷം നിങ്ങള്‍ കഴിക്കേണ്ട സപ്ലിമെന്റുകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടതാണ്. വിറ്റാമിനുകള്‍ കഴിക്കുന്നത് വൈവിധ്യമാര്‍ന്ന ഭക്ഷണത്തിന് തുല്യമാണെന്ന് വിചാരിക്കരുത്. എന്നാല്‍ അതിനനുസരിച്ചുള്ള ഭക്ഷണവും കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് അവ പ്രധാനമാണ്. നിങ്ങളുടെ കുഞ്ഞ് ജനിച്ചതിന് ശേഷവും നിങ്ങളുടെ പ്രസവത്തിനു മുമ്പുള്ള വിറ്റാമിനുകള്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സപ്ലിമെന്റ് കഴിക്കാവുന്നതാണ്.
മുടി ഉല്‍പ്പന്നങ്ങള്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില ഉത്പ്പന്നങ്ങളും ഉണ്ട്. അതിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഹെയര്‍ട്രീറ്റ്‌മെന്റുകളും സിറവും ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. മാത്രമല്ല മുടിയുടെ നിറവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് പ്രസവ ശേഷം മുടിയില്‍ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങള്‍ വളരെയധികം മികച്ചതായിരിക്കുന്നതിന് ശ്രദ്ധിക്കണം.
വിശ്രമിക്കുക
മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ശരീരത്തിന്റെ വിശ്രമത്തിനും വളരെയധികം പങ്കുണ്ട്. മുടി കൊഴിച്ചില്‍ പലപ്പോഴും ആത്മവിശ്വാസം കുറക്കുന്നു. അതുകൊണ്ട് ശരീരത്തിന് ആവശ്യത്തിന് വിശ്രമം വേണം എന്നുള്ളതും ശ്രദ്ധിക്കണം. കൂടാതെ പ്രസവാനന്തരം പെട്ടെന്ന് തന്നെ മുടിയുടെ ആരോഗ്യത്തിന് വേണ്ടി തിരക്ക് കൂട്ടരുത്. പതിയെ മാത്രമാണ് മുടിയുടെ ആരോഗ്യം നമുക്ക് തിരിച്ച് പിടിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് മുടി കൊഴിച്ചില്‍ പെട്ടെന്ന് മാറുന്നതിന് വേണ്ടി തിരക്ക് കൂട്ടരുത്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെയും ക്ഷമയോടേയും കാത്തിരിക്കണം.