Thursday, July 3, 2025 11:58 pm

ശക്തമായ പൊടിക്കാറ്റിന് സാധ്യത ; സൗദിയിൽ റെഡ് അലർട്ട്, കിഴക്കൻ പ്രവിശ്യയിലെ സ്കൂളുകൾക്ക് ഇന്ന് ഓൺലൈൻ ക്ലാസുകൾ

For full experience, Download our mobile application:
Get it on Google Play

ദമാം: കിഴക്കൻ പ്രവിശ്യയിൽ ഇന്ന് (ചൊവ്വ) കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്ന് മേഖലയിലെ എല്ലാ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകളായിരിക്കുമെന്ന് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിവിധ ഇന്ത്യൻ സ്കൂളുകളിൽ ഇന്ന് പതിവ് സമയത്ത് ഓൺലൈൻ മുഖനേയാണ് ക്ലാസുകൾ നടക്കുകയെന്ന് രാത്രി വൈകി സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരിക്കുന്നതെന്ന് കിഴക്കൻ പ്രവിശ്യയിലെ പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം മേഖലയെ ബാധിക്കുന്ന പൊടിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മേഖലയിലെ എല്ലാ ഗവർണറേറ്റുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കിഴക്കൻ മേഖലയിലെ കാഴ്ച മറയ്ക്കുന്ന വിധം ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു.അൽ ജൗഫിലെ ചില ഭാഗങ്ങൾ, നജ്‌റാൻ മേഖലയുടെ ചില ഭാഗങ്ങൾ, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലെ പൊടിക്കാറ്റിന് കാരണമാകുന്ന കാറ്റ് സജീവമായി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ജസാൻ, അസീർ മേഖലകളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...