ഇടുക്കി : മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ച് മാനേജരുടെ ദേഹത്ത് മീൻ വെള്ളമൊഴിച്ചു. കട്ടപ്പന ബ്രാഞ്ചിലെ വനിതാ മാനേജരുടെ ദേഹത്ത് സിഐടിയു പ്രവർത്തകർ മീൻ കഴുകിയ വെള്ളം ഒഴിച്ചെന്നാണ് പരാതി. അനിതാ ഗോപാലന് നേരെയാണ് അതിക്രമം ഉണ്ടായത്. ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് അക്രമം നടന്നത്.
ഓഫീസ് തുറക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ് സമരക്കാരായ എട്ട് സിഐടിയു പ്രവർത്തകര്‍ അതിക്രമം നടത്തിയത്. മാനേജർ അനിതാ ഗോപാലന്‍ കട്ടപ്പന പോലീസിൽ പരാതി നൽകി. സിഐടിയുവിന്‍റെ നേതൃത്വത്തിലുള്ള സമരത്തെ തുടർന്ന് കുറെ ദിവസങ്ങളായി ഓഫീസ് അടഞ്ഞു കിടക്കുകയായിരുന്നു.