പവര്‍ ബ്രിഗേഡ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ വിഭാഗം കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പവര്‍ ബ്രിഗേഡ് പദ്ധതി ജില്ലയില്‍ ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി നിര്‍വഹിച്ചു. ഉള്ളിലുള്ള സന്തോഷം കണ്ടെത്തി ലോകത്തിന് പകരാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് അവര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ അംബാസിഡറായി ലഹരി വിരുദ്ധ, റോഡ് സുരക്ഷ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്നതിലൂടെ സമൂഹത്തില്‍ മാറ്റം സാധ്യമാകുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ 140 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിലെ തിരഞ്ഞെടുത്ത 200 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. പ്രത്യേക ദൗത്യവുമായി അഞ്ച് വിഭാഗങ്ങളായാണ് പവര്‍ ബ്രിഗേഡ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളെ പിയര്‍ മെന്റര്‍മാരായി വളര്‍ത്താനും അവര്‍ക്ക് പിന്തുണയും മാര്‍ഗ നിര്‍ദേശവും നല്‍കാനുള്ള മെന്ററിംഗ് ബ്രിഗേഡ്, സമൂഹത്തില്‍ ഉത്തരവാദിത്വമുള്ള ഡിജിറ്റല്‍ പൗരന്മാരായി വളര്‍ത്താന്‍ ഡിജിറ്റല്‍ വെല്‍നെസ് ബ്രിഗേഡ്, ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധത്തിന് റോഡ് സേഫ്റ്റി ബ്രിഗേഡ്, പ്രഥമ ശുശ്രൂഷ പരിശീലനത്തിന് സുരക്ഷാ ബ്രിഗേഡ്, സ്‌കൂള്‍ തലത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആന്റി ഡ്രഗ് ബ്രിഗേഡ് എന്നിവയാണ് വിഭാഗം.

ഓരോ വിഭാഗത്തിനുമായി പ്രത്യേക നിറത്തിലുള്ള തൊപ്പികള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എച്ച്എസ്ഇ റീജണല്‍ ഡെപ്യൂട്ടി ഡയറകടര്‍ സുധ, സ്റ്റേറ്റ് ഫാക്കല്‍റ്റി ഡോ. അജിത്ത് ആര്‍ പിള്ള, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. സുനില്‍കുമാര്‍, കണ്‍വീനര്‍ ഡോ. അനിത ബേബി, ജില്ലയിലെ ഒമ്പത് സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...