രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി ഉൽപ്പാദന രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടായെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി ഉൽപ്പാദന രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പവർകട്ടും ലോഡ്ഷെഡ്ഡിങ്ങും ഇല്ലാതെയാണ് കഴിഞ്ഞ 5 വർഷങ്ങൾ കടന്നു പോയത്. കഴിഞ്ഞ 15 വർഷമായി മുടങ്ങിക്കിടന്ന പല ജല വൈദ്യുത പദ്ധതികളും ഇക്കാലത്ത് നടപ്പാക്കി. ആദ്യമായി പകൽ സമയത്ത് വൈദ്യുതി ചാർജ് 10 ശതമാനം കുറച്ചത് ഈ സർക്കാരിന്റെ കാലത്താണ്. 16 മെഗാവാട്ടിൽ നിന്ന് 2200 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിച്ചുവെന്നും മന്ത്രി പറഞ്ഞു. പുരപ്പുറ സോളാർ നടപ്പിലാക്കിയ ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. സോളാറും ബാറ്ററിയും വക്കുന്ന വീടുകളിൽ ഇപ്പോൾ വൈദ്യുതി ഫ്രീ ആയി ഉപയോഗിക്കാമെന്നും മന്ത്രി പറയുന്നു.

പിഎം കുസുമം പദ്ധതിയിലൂടെ കൃഷിക്കാർക്ക് 60 ശതമാനം സബ്സിഡിയിൽ നൽകുന്നുണ്ട്. ഇത് സ്ഥാപിച്ച് കഴിഞ്ഞാൽ 5 ഏക്കറുള്ള കൃഷിക്കാരന് 2000 രൂപ ഇലക്ട്രിസിറ്റി ചാർജ് ഇളവും കൂടാതെ 8 മാസത്തിന് ശേഷം 14,000 രൂപ ഇങ്ങോട്ട് കിട്ടുമെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തിലെ കരിമണലിലുള്ള തോറിയം ഉപയോഗിച്ചാൽ ഇതിലുമെത്രയോ ലാഭത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാം. ഇന്ത്യക്ക് മുഴുവൻ വൈദ്യുതി വികസിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ട്. ഇത് ഉപയോഗപ്പെടുത്താൻ ശ്രമിച്ചാൽ പരിഹസിക്കാൻ ഒരുപാട് ആളുണ്ടാകുമെന്നും പദ്ധതിയുടെ പരീക്ഷണങ്ങണങ്ങൾ നടക്കുകയാണെന്നും മന്ത്രി ല്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....