അപ്രഖ്യാപിത പവർ കട്ട് ; വൈറ്റില കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

വൈറ്റില : നാലുദിവസമായി തുടരുന്ന അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി നാട്ടുകാർ വൈറ്റില കെ.എസ്.ഇ.ബി. ഓഫീസ് ഉപരോധിച്ചു. ഇടയ്ക്കിടെയുള്ള വൈദ്യുദി മുടക്കംമൂലം വീട്ടിൽ കിടന്നുറങ്ങാൻ പറ്റാതായതോടെ നാട്ടുകാർ സംഘടിച്ച് കെ.എസ്.ഇ.ബി. ഓഫീസിലേക്കെത്തുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ നാട്ടുകാരെത്തിയതോടെ രംഗം വഷളായി. തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി. നാട്ടുകാർക്കൊപ്പം കൗൺസിലർ അനു തങ്കച്ചനുമുണ്ടായിരുന്നു. പോലീസും ജീവനക്കാരും അറിയിച്ചതിനെത്തുടർന്ന് അസി. എൻജീനയർ സ്ഥലത്തെത്തി. തൈക്കൂടം സബ് സ്റ്റേഷനിൽ പാനൽ ബോർഡ് മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ മറ്റു ഫീഡറുകളിൽനിന്നാണ് വൈദ്യുതി ലഭിക്കുന്നത്.

എന്നാൽ ലോഡു താങ്ങാൻ പറ്റാതെ വരുമ്പോഴാണ് വിതരണം തടസ്സപ്പെടുന്നത്. 44, 48 ഡിവിഷനുകളിലാണ് ഈ പ്രതിസന്ധി. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ജോലികൾ അടത്ത തിങ്കളാഴ്ചയോടെയേ പൂർത്തിയാകൂ. ആവശ്യമുള്ളിടത്ത് വേണ്ടത്ര വൈദ്യുതി ലഭിക്കാനുള്ള ബദൽ മാർഗമില്ലാത്തതാണ് പ്രശ്‌നം സങ്കീർണമാക്കിയത്. രാത്രി പന്ത്രണ്ടരയോടെ ഗിരിനഗർ തുടങ്ങി മറ്റു ഫീഡറുകളിൽനിന്നും വൈദ്യുതി ബന്ധം സ്ഥാപിച്ച് പ്രശ്‌നം താത്കാലികമായി പരിഹരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യാ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി : ഒതുക്കിത്തീർക്കാൻ പാർട്ടി ശ്രമം ; കെപിസിസിക്ക്...

0
തിരുവനന്തപുരം : ചിറയിൻകീഴിൽ വെള്ളിയാഴ്ച രാത്രി രമ്യാ ഹരിദാസ് എം.എൽ.എ.യും ജില്ലാപ്പഞ്ചായത്തംഗം...

ചരിത്രമെഴുതി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പ് : ഇസാർ എയറോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം വിജയം

0
ബെർലിൻ: യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം...

മണിപ്പൂരിൽ SIR അന്തിമ വോട്ടർപട്ടിക ഇന്ന് ; കരട് പട്ടികയിൽ ഒന്നരലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു

0
മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും....