ആലപ്പുഴ : ശക്തമായ മത്സരം യു.ഡി.എഫ് പ്രതീക്ഷിച്ച ആലപ്പുഴയില്‍ എല്‍.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈ. ആലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ചിത്തരഞ്ജന്‍ വിജയിച്ചു. 13000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചിത്തരഞ്ജന്റെ വിജയം. ഇവിടെ മന്ത്രി തോമസ് ഐസക്കിന് സീറ്റ് നല്‍കാത്തതിനാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെടുമെന്ന രീതിയില്‍ വലിയ പ്രചരണം നടന്നിരുന്നു.
എന്നാല്‍ ഇതിനെ അതിജീവിച്ചാണ് മണ്ഡലത്തില്‍ പി.പി ചിത്തരഞ്ജന്‍ വിജയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു മണ്ഡലത്തിലെ പ്രചരണങ്ങള്‍. മാത്രമല്ല ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍ ജയിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.