കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ ലെഫ്റ്റനൻ്റ് ജനറൽ പ്രദീപ് നായർ ആർമി റിക്രൂട്ട്മെൻ്റിൻ്റെ ചുമതലയുള്ള ഡയറക്ടർ ജനറലായി ചുമതലയേറ്റു. പ്രദീപ് 1985 ൽ സിഖ് റെജിമെൻ്റിലാണ് ഓഫീസറായി കരസേനയിൽ ചേർന്നത്. അതിവിശിഷ്ട സേവ മെഡലും യുദ്ധ സേവ മെഡലും നേടിയിട്ടുണ്ട്.
സത്താറ സൈനിക സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്. സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച
ഇദ്ദേഹം നാഗാലാൻ്റിൽ അസം റൈഫിൾസ് ഇൻസ്പെക്ടർ ജനറലായിരുന്നു.
സൈനികരെയും ഓഫീസർമാരെയും തെരഞ്ഞെടുക്കുന്നത് ആർമി റിക്രൂട്ട്മെൻ്റ് ബോർഡാണ്. കോഴിക്കോട് സ്വദേശി ചന്ദ്രൻ നായരുടെയും പരപ്പനങ്ങാടി നെടുവ ചൊനാംകണ്ടത്തിൽ ലീലയുടെയും മകനാണ്. പുഷ്പയാണ് ഭാര്യ. മക്കൾ: പ്രശോഭ്, പൂജ.