ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. രണ്ടു പേര്‍ക്കും പ്രായം 25ല്‍ താഴെയാണെന്നാണ് പോലീസ് നിഗമനം. മെട്രോ റെയില്‍ വഴിയാണ് രണ്ട്  പ്രതികളും മാളിലെത്തിയത്. സംഭവത്തിന് ശേഷം ഇരുവരും മെട്രോയില്‍ തന്നെ സൗത്ത് സ്‌റ്റേഷനിലേക്ക് പോയി. പ്രതികള്‍ എറണാകുളം ജില്ലക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി.

കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. നടി സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നടിയും സഹോദരിയും മാതാവും ഒരു ബന്ധുവുമാണ് ഇടപ്പള്ളയിലെ മാളിലെത്തിയത്. നടിയും സഹോദരിയും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്ബോഴാണ് രണ്ട് യുവാക്കളെത്തിയത്. മാതാവും ബന്ധുവും മറ്റൊരു ഷോപ്പിലായിരുന്നു.

മാളില്‍ ഒട്ടും തിരക്കില്ലാതിരുന്നിട്ടും രണ്ടു പേര്‍ വന്ന് മനപ്പൂര്‍വം ശരീരത്ത് ഇടിക്കുകയും സ്പര്‍ശിക്കുകയും ചെയ്‌തെന്ന് നടി പറയുന്നു. സഹോദരി ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് നോക്കിയത്. അന്നേരത്തെ ഷോക്കില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. കൗണ്ടറില്‍ ചെന്നപ്പോള്‍ യുവാക്കള്‍ അടുത്ത് വന്ന് സംസാരിക്കാന്‍ ശ്രമിച്ചു. അന്നേരം താന് ഉച്ചത്തില്‍ സംസാരിച്ചതോടെ അവര്‍ സ്ഥലം വിടുകയായിരുന്നെന്നും നടി പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....