ന്യൂഡല്‍ഹി : നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകാത്ത ഗവർണറുടെ നടപടിക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട്. സർക്കാരിന്‍റെ ഉത്തരവാദിത്തമാണ് സഭ സമ്മേളനം വിളിക്കുക എന്നത്.സഭ ചേരാൻ സഭ സർക്കാർ ശുപാർശ ചെയ്താൽ തള്ളിക്കളയാൻ ഗവർണർക്ക് ഭരണഘടനാപരമായ അധികാരം ഇല്ലെന്നും ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്നും പ്രകാശ് കാരാട്ട് വിമർശിച്ചു. ഗവർണറുടെ നടപടിക്ക് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം ഡല്‍ഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു
സഭ സമ്മേളിക്കാന്‍ അനുമതി നല്‍കാത്ത കേരളാ ഗവര്‍ണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതം : പ്രകാശ് കാരാട്ട്
RECENT NEWS
Advertisment