നാട്ടാന പരിപാലന ചട്ടപ്രകാരം ക്ഷേത്രങ്ങളില്‍ ആനകളെ ഉപയോഗിക്കുന്നത് പുതിയ മാര്‍ഗ നിര്‍ദേശമിറക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: നാട്ടാന പരിപാലന ചട്ടപ്രകാരം ക്ഷേത്രങ്ങളില്‍ ആനകളെ ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ഡിവിഷന്‍ പുതിയ മാര്‍ഗ നിര്‍ദേശമിറക്കി. കേരള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് സാഹചര്യങ്ങളില്‍ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി മാത്രം തിടമ്പ് എഴുന്നള്ളിക്കുന്നതിന് ഒരാനയെ മതില്‍ക്കെട്ടിനു പുറത്ത് എഴുന്നള്ളിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ആനയോടൊപ്പം നാമമാത്രമായ വാദ്യങ്ങളും അതോടൊപ്പം 15 ആളുകളെയും മാത്രമേ അനുവദിക്കൂ.ക്ഷേത്രങ്ങളില്‍ ആനകളെ ഉപയോഗിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശം

എഴുന്നുള്ളത്ത് വഴിയില്‍ ആനയെ നിര്‍ത്തി കൊടുക്കുന്നതോ മറ്റു സ്വീകരണ പരിപാടികള്‍ നടത്തുന്നതിനോ അനുവാദമില്ല. വിവിധ ദേശങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഒരു ആനയെ മാത്രം ഉപയോഗിക്കാതെ മറ്റുള്ള ആനകള്‍ക്കും ചടങ്ങുകള്‍ ലഭിക്കുന്ന വിധത്തില്‍ മാറ്റി എടുക്കണം. നിലവിലെ സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനും ആചാരപരമായി മാത്രം ഉത്സവങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു നല്‍കിയിട്ടുള്ള ഇളവുകള്‍ ഉത്സവത്തിന് അനുവദനീയമല്ല.

നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങളോടൊപ്പം കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു വേണം ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ ആചാരപരമായ കാര്യങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് അനുസരിച്ചും ദൂരപരിധിയിലും വ്യത്യസ്തമാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ അതാത് സ്ഥലങ്ങളിലെ പോലീസ് വിഭാഗമാണ് നിയന്ത്രണങ്ങളെ കുറിച്ച്‌ വിലയിരുത്തുക. യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, റൂറല്‍ എസ്.പി ആര്‍. വിശ്വനാഥ്, അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.എം പ്രഭു, ജില്ലാ വെറ്റിനറി ഓഫീസര്‍മാരായ ഡോ. എന്‍. ഉഷാറാണി, ഡോ. പി.ബി ഗിരിദാസ്, എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...