ഡെങ്കിപ്പനി ദിനം 16 ന് – ആഴ്ചതോറും ഡ്രൈ ഡേ ആചരിക്കുക

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി നാളെ ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കും. “സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ജനുവരി മുതൽ തന്നെ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, പ്ലാന്റെഷൻ മേഖലകൾ, കൈതച്ചക്ക – കമുകിൻ തോട്ടങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ, വീടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികളുടെ അടിയിലെ പാത്രം എന്നിവയാണ് പ്രധാന ഉറവിടങ്ങൾ.

ആഴ്ചതോറും ഡ്രൈ ഡേ ആചരിച്ച് വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. പറമ്പിൽ അലക്ഷ്യമായി കിടക്കുന്ന തൊണ്ടുകൾ, ചിരട്ടകൾ, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബക്കറ്റുകൾ, കളിപ്പാട്ടങ്ങൾ, മുട്ടത്തോട്, ടാർപോളിൻ ഷീറ്റുകൾ, പൊട്ടിയ പാത്രങ്ങൾ, റഫ്രിജറേറ്ററിന്റെ  അടിയിലെ ട്രേ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. കൊതുകുജന്യ രോഗങ്ങളെ നേരിടാൻ വീടിൻ്റ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദ്ദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.

രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തേടണം. നേരത്തെയുള്ള രോഗ നിർണയവും ചികിത്സയും വഴി രോഗo ഗുരുതരമാകുന്നത് തടയാൻ കഴിയും. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകളുടെയും സ്ഥാപനങ്ങളുടെയുമകത്ത് കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ച് ഡെങ്കിപ്പനി പ്രതിരോധത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...