‘പ്രകാശൻ പറക്കട്ടെ’ തിയേറ്ററിൽ ; കണ്ട് സഹായിക്കണമെന്ന് ധ്യാൻ ശ്രീനിവാസൻ

For full experience, Download our mobile application:
Get it on Google Play

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന ‘പ്രകാശൻ പറക്കട്ടെ’ ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രം എല്ലാവെരും കണ്ട് സഹായിക്കണമെന്നാണ് ധ്യാൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. ഈ ചിത്രം ഓടിയില്ലെങ്കിൽ വീണ്ടും ലൗവ് ആക്ഷൻ പോലെയുള്ള കള്ളുകുടി പടവുമായി തന്നെ മുന്നോട്ട് പോകുമെന്നും അതിനാൽ എല്ലാവരും പടം തിയേറ്ററിൽ പോയി കണ്ട് സഹായിക്കണമെന്നാണ് ധ്യാനിന്റെ കുറിപ്പ്. റിയലിസ്റ്റിക് സിനിമ, റിയലിസ്റ്റിക് ആക്ടേഴ്സ്, ആദ്യത്തെ ക്ലീൻ യു സിനിമ എന്നിങ്ങനെയാണ് ചിത്രത്തെ ധ്യാന വിശേഷിപ്പിച്ചിരിക്കുന്നത്.

ഷഹദ് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ലൗ ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി, 9എംഎം എന്നീ ചിത്രങ്ങൾ നിർമിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിർമാണസംരംഭമാണ്. ഗൂഢാലോചന, ലൗ ആക്ഷൻ ഡ്രാമ, 9എംഎം എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ.ടിനു തോമസും ചിത്രത്തിൽ നിർമാണ പങ്കാളിയാണ്.ദിലീഷ് പോത്തൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു.

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...