പത്തനംതിട്ട : മാമോദീസായ്ക്ക് വിളമ്പാന്‍ വന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 13 വൈദികര്‍ നിരീക്ഷണത്തില്‍ പോയി. പ്രക്കാനം തോട്ടുപുറം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവരാണ് ക്വാറന്റൈനില്‍ പോയിരിക്കുന്നത്. കാറ്ററിംഗ്കാര്‍ക്കൊപ്പം വിളമ്പാന്‍ വന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. യുവാവിന്റെ സുഹൃത്തിന് നേരത്തേ കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും രോഗമുള്ളതായി കണ്ടെത്തിയത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഇയാള്‍ സമ്പക്കപ്പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.
വാര്യാപുരം സ്വദേശിയായ 26 വയസുകാരനാണ് രോഗി. സ്വകാര്യ ബാങ്കിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാളുടെ പരിശോധനാ ഫലം ഞായറാഴ്ചയാണ് വന്നത്. മുന്‍പ് രോഗബാധിതനായ ഇതേ ബാങ്കിലെ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്. വൈദികര്‍ക്കൊപ്പം പള്ളി മൂപ്പനും ക്വാറന്റൈനില്‍ പോയിട്ടുണ്ട്. നൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്റെ പേരക്കുട്ടിയുടെ മാമോദീസ ചടങ്ങാണ് നടന്നത്. ഇതിന്റെ കാറ്ററിങിന് എത്തിയവര്‍ക്കൊപ്പമാണ് രോഗബാധിതനായ യുവാവ് വന്നത്. അയാള്‍ വിളമ്പിക്കഴിഞ്ഞതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചുള്ള അറിയിപ്പ് വന്നത്. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.