കോന്നി : കോന്നിയുടെ ടൂറിസം ഭൂപടത്തിന് പൊന്‍തൂവലയായി പ്രമാടം ഗ്രാമപഞ്ചായത്തില്‍ റോക്ക് പാര്‍ക്ക് ഒരുങ്ങുന്നു. പഞ്ചായത്തിലെ വി കോട്ടയം നെടുംപാറ മലയിലാണ് റോക്ക് പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
കല്ലില്‍ തീര്‍ത്ത ആനയുടെ ശില്‍പ്പത്തിനുള്ളിലൂടെ ആയിരിക്കും പാര്‍ക്കിനുള്ളിലേക്ക് കടന്നുവരാന്‍ കഴിയുക. രണ്ട് പാറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലം കല്ലുകൊണ്ടുള്ള ബോര്‍ഡില്‍ കുട്ടികള്‍ക്ക് ചോക്ക്, പെയിന്റ് എന്നിവ ഉപയോഗിച്ച് രചനകള്‍ നടത്തുന്നതിനുള്ള സൌകര്യം, കളിമണ്‍ പാത്രങ്ങളും ശില്‍പ്പങ്ങളും നിര്‍മ്മിച്ച് പ്രദര്‍ശനം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റോപ്പ് ഉപയോഗിച്ച് സുരക്ഷിതമായി പാറയുടെ ചരിവുകളിലൂടെ കയറുന്നതിനുള്ള സൌകര്യം, വിശ്രമ സൌകര്യം, നെടുംപാറയുടെ താഴ്ഭാഗത്ത് ബോട്ടിംഗ് സൌകര്യം, പ്രാദേശിക വിഭവങ്ങള്‍ വിതരണം ചെയ്യുന്ന ഈറ്ററി സ്റ്റോര്‍ എന്നിവയാണ് ഇവിടെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പദ്ധതികള്‍.
നിലവില്‍ നിരവധി ആളുകള്‍ നടുംപാറ മല സന്ദര്‍ശിക്കുന്നുണ്ട്. അഡ്വ. കെ. യു ജനീഷ് കുമാര്‍ എം എല്‍ എ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ . നവനീത് എന്നിവരുടെ നേതൃത്വത്തില്‍ കോന്നിയുടെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ലോക സഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു.