Saturday, July 5, 2025 11:07 pm

പ്രമാടത്ത് ഗ്രാമപഞ്ചായത്ത് ബന്ദിപ്പൂഗ്രാമം പദ്ധതി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പ്രമാടം : ഓണം കളറാക്കാൻ പ്രമാടത്ത് ഗ്രാമപഞ്ചായത്ത് ബന്ദിപ്പൂഗ്രാമം പദ്ധതി തുടങ്ങി. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണിത്. കുടുംബശ്രീ മുഖാന്തിരവും വിവിധ ഗ്രൂപ്പുകൾ രൂപീകരിച്ചും വ്യക്തികൾ ഒറ്റയ്ക്കും കൃഷി ഇറക്കിയിട്ടുണ്ട്. തുടക്കത്തിൽ തന്നെ വലിയ പിൻതുണയാണ് കൃഷിക്ക് ലഭിക്കുന്നതെന്ന് പഞ്ചായത്ത് – കൃഷി ഭവൻ അധികൃതർ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വി.കോട്ടയം എഴുമണ്ണിൽ മാത്രം നാല് ഏക്കർ സ്ഥലത്ത് കൃഷി ഇറക്കിയിട്ടുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശമാണ് പ്രമാടം. പന്നിക്കൂട്ടം വ്യാപകമായ കൃഷി നശിപ്പിക്കുന്നതിനാൽ ഭൂരിഭാഗം ആളുകളും പരമ്പരാഗത കൃഷിയിൽ നിന്ന് പിൻമാറി. ഇതോടെ തരിശുനിലങ്ങളും രൂപപ്പെട്ടു. ഇവിടം പന്നിക്കൂട്ടങ്ങളുടെ താവളമാവുകയും ചെയ്തു. ഇതിന് കൂടി പരിഹാരമായാണ് വലിയ മുതൽമുടക്കില്ലാതെ നല്ല വിളവും വരുമാനവും ലഭിക്കുന്നതും പന്നി ആക്രമണ പേടി ഇല്ലാത്തതുമായ ബന്ദിപ്പൂ കൃഷി തുടങ്ങാൻ പഞ്ചായത്ത് തീരുമാനിച്ചത്. മഞ്ഞയും ഓറഞ്ചും പൂക്കളുടെ തൈകളാണ് നട്ടിരിക്കുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സോളാര്‍ വേലികളുടെ പരിപാലനം ഉറപ്പാക്കണം : ജനീഷ് കുമാര്‍ എംഎല്‍എ

0
പത്തനംതിട്ട : വനാതിര്‍ത്തികളില്‍ സോളാര്‍ വേലി സ്ഥാപിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പാക്കണമെന്ന് കോന്നി...

സംസ്കൃത സർവ്വകലാശാലയിൽ ബി. എസ്. ഡബ്ല്യു സ്പോട്ട് അഡ്മിഷൻ ജൂലൈ എട്ടിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള സോഷ്യൽ വർക്ക് വിഭാഗത്തിലെ...

ഇന്ത്യൻ ആധുനികത അച്ചടിയുടെ നിർമ്മിതി : പ്രൊഫ. വീണ നാരഗൽ

0
കാലടി : ഇന്ത്യൻ ആധുനികതയുടെ നിർമ്മിതിയിൽ അച്ചടി നിർണായകമായ പങ്കു വഹിച്ചുവെന്ന്...

പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി

0
തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ...