Tuesday, April 8, 2025 9:11 pm

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ സംസ്കാരം ഇന്ന് ; ഒരാഴ്ച ദുഃഖാചരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്നലെ അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സംസ്‌കാര ചടങ്ങുകള്‍. നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡല്‍ഹിയിലെ ആര്‍മി റിസര്‍ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ മുതല്‍ കൂടുതല്‍ വഷളാവുകയായിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.

ദു:ഖാചരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളില്‍ ഉണ്ടായിരിക്കില്ല. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അടക്കമുള്ളവര്‍ പ്രണബ് മുഖര്‍ജിക്ക് ആദരമര്‍പ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപറേഷന്‍ ഡി-ഹണ്ട് ; 2155 പേരെ പരിശോധനയ്ക്ക് വിധേയമാക്കി

0
തിരുവനന്തപുരം : ഓപറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ ഏഴ്) സംസ്ഥാന...

വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ ; വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍

0
ദില്ലി: പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ രാഷ്ട്രപതി ഒപ്പുവെച്ച വഖഫ് ഭേദഗതി...

തൃശൂരിൽ ഒഴുക്കിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങിമരിച്ചു

0
തൃശൂർ : ഒഴുക്കിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഇന്ന്...

കേളകം മലയമ്പാടിയിൽ ഓട്ടോ ടാക്സി മറിഞ്ഞ് ആറ് പേർക്ക് പരുക്കേറ്റു

0
കണ്ണൂർ: കേളകം മലയമ്പാടിയിൽ ഓട്ടോ ടാക്സി മറിഞ്ഞ് അപകടത്തിൽ ആറ് പേർക്ക്...