ജോയന്‍റ്​ എന്‍ട്രന്‍സ്​ എക്​സാമിനേഷന്‍ (മെയിന്‍) ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഐ ഐ ടി, എൻ ഐ ടി ഉള്‍പ്പെടെ സാങ്കേതിക വിദ്യാഭ്യാസ സ്​ഥാപനങ്ങളില്‍ പ്രവേശനത്തിനുള്ള ജോയന്‍റ്​ എന്‍ട്രന്‍സ്​ എക്​സാമിനേഷന്‍ (മെയിന്‍) ആരംഭിച്ചു. കേന്ദ്രം ലഭ്യമാക്കിയ മാസ്​ക്​, സാനി​റ്റൈസര്‍ എന്നിവ ഉപയോഗിച്ചാണ് രാവിലെ 6.30ന്​ തന്നെ​ വിദ്യാർത്ഥികള്‍ പരീക്ഷക്കെത്തിയത്​.

രാജ്യത്തെ 605 കേന്ദ്രങ്ങളില്‍ ​കമ്പ്യൂട്ടര്‍ അധിഷ്​ഠിതമായി നടത്തുന്ന പരീക്ഷ 8,58,273 വിദ്യാർത്ഥികളാണ്​ എഴുതുന്നത്​. സംസ്​ഥാനത്ത്​ 13 സിറ്റി കേന്ദ്രങ്ങളിലാണ്​ പരീക്ഷ നടക്കുന്നത്​. ബി.ഇ/ബി.ടെക്​ കോഴ്​സുകള്‍ക്ക്​ പുറമെ ബി.ആര്‍ക്ക്​, ബി.പ്ലാനിങ്​ കോഴ്​സുകള്‍ക്കുള്ള പ്രവേശന പരീക്ഷയും ഇതോടൊപ്പം നടക്കും. അഡ്​മിറ്റ്​ കാര്‍ഡുകള്‍ jeemain.nta.nic.in എന്ന വെബ്​സൈറ്റിലൂടെ ലഭ്യമാക്കിയിരുന്നു​.

അഡ്​മിറ്റ്​ കാര്‍ഡിനൊപ്പം പരീക്ഷാർത്ഥികള്‍ക്കുള്ള കോവിഡ്​ സംബന്ധിച്ച നിര്‍ദേശങ്ങളും ഉള്ളടക്കം ചെയ്​തിട്ടുണ്ട്​. ജെ.ഇ.ഇ അഡ്വാന്‍സ്​സ്​ പരീക്ഷ സെപ്​റ്റംബര്‍ 27നാണ്​. കോവിഡ്​ വ്യാപന സാഹചര്യത്തില്‍ ജെ.ഇ.ഇ, നീറ്റ്​ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന്​ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്​തിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന നിലപാടാണ്​ കേന്ദ്രം സ്വീകരിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...