കൊറ്റനാട് : ഭദ്രകാളീ ക്ഷേത്രങ്ങളിൽ പ്രമുഖമാണ് പ്രണമലക്കാവ് ഭദ്രകാളി ക്ഷേത്രം. മുമ്പ് ഇടപ്പള്ളി സ്വരൂപത്തിന്റെ അധീനതയിലായിരുന്നു ക്ഷേത്ര ഭരണം. ഇപ്പോള്‍ കൊറ്റനാട് ദേവീക്ഷേത്ര സംരക്ഷണ സമിതിയാണു ഭരണം നിർവഹിക്കുന്നത്. കൊറ്റനാട്ടമ്മ എന്ന് വിശ്വാസികൾ വിളിച്ചുചൊല്ലുന്ന ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയാണു പ്രധാന പ്രതിഷ്ഠ. ഉപദേവതകളായി ധർമശാസ്താവ്, യക്ഷിയമ്മ, രക്ഷസ്സ്, മലദൈവം, പലേമൂർത്തി, നാഗത്താന്മാർ എന്നിവരുണ്ട്.
കണ്ണാടി ബിംബത്തിലുള്ള പ്രധാന പ്രതിഷ്ഠയോടു ചേർന്നു ശ്രീചക്ര പ്രതിഷ്ഠ,നാലമ്പലത്തിനുള്ളിൽ യക്ഷിയമ്മയ്ക്കു പ്രതിഷ്ഠ എന്നിങ്ങനെയാണ് ഇവിടെയുള്ളത്. നൂറ്റാണ്ടുകളുടെ ചൈതന്യം ആവാഹിക്കുന്ന ക്ഷേത്രത്തിലെ വലിയബലിക്കല്ല്, മലദൈവ പ്രതിഷ്ഠ, അപൂർവ രൂപഭാവത്തിലുള്ള ശാസ്താവിഗ്രഹം, കാവ്, ഒരാലയത്തിനുള്ളിൽ രക്ഷസ്സിന് രണ്ടു പ്രതിഷ്ഠ എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. നെയ് വിളക്ക്, കടുംപായസം എന്നിവയാണു പ്രധാന വഴിപാട്. കടുംപായസം നടത്തി ഭാഗവതിയുടെ തിരുമുൻപിൽ സ്വയം നെയ്‌വിളക്കു തെളിയിച്ചാൽ കാര്യസിദ്ധി സാധ്യമെന്നു പൗരാണിക വിശ്വാസം. ക്ഷേത്രത്തിനു സമീപമുള്ള പലേമൂർത്തി അധിവസിക്കുന്ന കാവ് പ്രണമലക്കാവിന്റ മാത്രം പ്രത്യേകതയാണ്.
ആട്ടവിശേഷങ്ങള്‍ :
കുംഭമാസത്തിലെ ഉത്തൃട്ടാതി ഉത്സവമായും മീനമാസത്തിലെ കാർത്തിക പൊങ്കാല ഉത്സവമായും കൊണ്ടാടുന്നതാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ. ആയില്യം പൂജ, കാവിൽ ഗുരുതിപൂജ, വിനായക ചതുർഥി, രാമായണ മാസാചാരണം, മണ്ഡലച്ചിറപ്പ് ആചാരങ്ങളും ക്ഷേത്രത്തിൽ അനുഷ്ടിക്കുന്നു. ക്ഷേത്രഭാരവാഹികൾ ഇടപ്പള്ളി സ്വരൂപത്തിലെ അവകാശികളെ ദർശിച്ച് കാണിക്ക അർപ്പിച്ച് ആദരിക്കുകയും ഇപ്പോഴും അനുവർത്തിച്ചുവരുന്നു. വരുന്നു. ഇടപ്പള്ളിയിലെ ഗണപതി ക്ഷേത്രത്തിൽ കൊറ്റനാട്ടമ്മയുടെ നാളിൽ വഴിപാടുകൾ നടന്നുവരുന്നു. പറമ്പൂരില്ലത്തിനാണു ക്ഷേത്ര താന്ത്രിക ചുമതല.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]
——————————————————————————————–