വിഴിഞ്ഞത്ത് കലാപ സാഹചര്യം ഉണ്ടാകാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപ സാഹചര്യം ഉണ്ടാകാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ഇന്റലിജന്‍സ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ കേന്ദ്രത്തിനടത്ത് നടക്കാന്‍ കാരണം. സര്‍ക്കാരിലെ ഒരു വിഭാഗം സമരക്കാര്‍ക്ക് ഒത്താശ ചെയ്തപ്പോള്‍ ചിലര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഹൈക്കോടതി നിരവധി തവണ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം മൃദുസമീപനം കൈക്കൊള്ളുകയായിരുന്നു. വേണ്ടത്ര പോലീസിനെ വിഴിഞ്ഞത്ത് വിന്യസിക്കാതെ സമരം കലാപമായി മാറിയത് സര്‍ക്കാരിന്റെ പരാജയമാണ്.

കഴിഞ്ഞ ദിവസം പോലീസിന്റെ കണ്‍മുന്നിലാണ് തുറമുഖ വിരുദ്ധ സമരക്കാര്‍ സമരത്തെ എതിര്‍ക്കുന്നവരെ ആക്രമിച്ചത്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്.

പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ അറിയിച്ചു.കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമനടപടി തുടരും. മൂന്നുമണിക്കൂറോളം പോലീസിനെ ആക്രമിച്ചശേഷമാണ് ലാത്തിവീശിയതെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കുമെന്നും എഡിജിപി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...