ഇടതുപക്ഷത്തിന് പണികൊടുത്ത പ്രസാദ് കുഴിക്കാലയുടെ സംഘടനക്ക് അംഗീകാരമില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : “പോറ്റിയെ കേറ്റിയേ”പാട്ടിനെതിരെ പരാതി നൽകിയ റാന്നി തിരുവാഭരണപ്പാത സംരക്ഷണ സമിതിയുടെ അംഗീകാരത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് നടപടി.  രജിസ്ട്രേഷൻ ഐ ജിക്കാണ് അന്വേഷണ ചുമതല. സംഘടനയുടെ ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെട്ട് പ്രസാദ് കുഴിക്കാല എന്നയാളാണ് മുഖ്യമന്ത്രിക്ക് പരാതി മെയില്‍ ചെയ്തത്. ശബരിമല അയ്യപ്പന്റെ പേര് ഉപയോഗിച്ച് മതവികാരത്തെ അപമാനിച്ചും മത വിശ്വാസികളിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ പാരഡിപ്പാട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.

പ്രസാദ് കുഴിക്കാലയുടെ പരാതിയിൽ സൈബർ ക്രൈം പോലീസ് പാട്ടിന്റെ ഗാന രചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള, ഗായകൻ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സിഎംഎസ് മീഡിയ, നിർമ്മാതാവ് പന്തല്ലൂർ സുബൈർ തുടങ്ങിയവർക്കെതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. പ്രസാദ് കുഴിക്കാലയുടെ നടപടിയെചോദ്യം ചെയ്തുകൊണ്ട് തിരുവാഭരണപ്പാത സംരക്ഷണ സമിതിയുടെ ഭാരവാഹികള്‍ രംഗത്തുവന്നിരുന്നു. അതേസമയം തിരുവാഭരണപ്പാത സംരക്ഷണ സമിതിക്ക് നിലവില്‍ അംഗീകാരം ഇല്ലെന്ന വിവരവും പുറത്തുവരുന്നു. സംഘടനയിലെ തര്‍ക്കങ്ങള്‍ മൂലം കഴിഞ്ഞ മൂന്നുവര്‍ഷമായി രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ല എന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....