കൊല്ലം: പ്രസന്ന ഏണസ്റ്റ് കൊല്ലം കോര്‍പറേഷന്‍ മേയറാകും. നാളത്തെ സിപിഐഎം ജില്ലാ നേതൃയോഗങ്ങള്‍ക്ക് ശേഷമാകും പ്രഖ്യാപനം. പ്രസന്ന ഏണസ്റ്റിനെ തന്നെ മേയറാക്കാന്‍ സിപിഎം നേതാക്കള്‍ക്കിടയില്‍ ധാരണയായി.
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ പ്രസന്ന ഏണസ്റ്റ് 2010-ലും കൊല്ലം മേയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൗണ്‍സിലിന്‍റെ അവസാന വര്‍ഷം മേയര്‍ സ്ഥാനം നല്‍കണമെന്ന സിപിഐയുടെ ആവശ്യത്തില്‍ സിപിഎം അന്തിമ തീരുമാനമെടുത്തിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സിപിഐഎമ്മും സിപിഐയും പങ്കിടും. സിപിഐഎം ഊഴത്തില്‍ എന്‍.എസ്.പ്രസന്നകുമാറും സിപിഐ ഊഴത്തില്‍ സാം കെ.ഡാനിയലും പ്രസിഡന്റുമാരാകും.
മേയര്‍ സ്ഥാനത്തും ഒരു ടേം നല്‍കണമെന്ന സിപിഐ ആവശ്യത്തില്‍ സിപിഐഎം തീരുമാനം നാളെയുണ്ടാകും.