കൊടുംകാട്ടില്‍ ഏകാന്ത ജീവിതം നയിച്ച ആദ്യ ഇന്ത്യക്കാരി ; സന്യാസിനി പ്രസന്നാദേവി സമാധിയായി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കൊടുംകാട്ടില്‍ ഏകാന്ത ജീവിതം നയിച്ച ആദ്യ ഇന്ത്യക്കാരിയായ സന്യാസിനി പ്രസന്നാദേവി (88) സമാധിയായി. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ആയിരുന്നു അന്ത്യം. നാലു പതിറ്റാണ്ട് കൊടുംകാട്ടില്‍ ജീവിച്ച പ്രസന്നാദവി കുറെ നാളായി ഗുജറാത്തിലെ ജുനഗഡില്‍ സെന്റ് ആന്‍സ് പള്ളി വികാരി ഫാ. വിനോദ് കാനാട്ടിന്‍റെ സംരക്ഷണയിലായിരുന്നു. സംസ്‌കാരം നാളെ ജുനഗഡില്‍ നടക്കും. ‘മാതാജി’ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.

ഏകാന്ത താപസ ജീവിതം നയിക്കാന്‍ കത്തോലിക്കാ സഭയുടെ അനുവാദം കിട്ടിയ ആദ്യ ഇന്ത്യക്കാരിയാണ് സന്യാസിനി പ്രസന്നാദേവി. തൊടുപുഴ ഏഴുമുട്ടം സ്വദേശിയായ പ്രസന്നാദേവി 22-ാം വയസ്സിലാണ് ആത്മീയ ജീവിതത്തിലേക്ക് കടക്കുന്നത്. ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ഫാദര്‍ ഡി ഫൂക്കോ ഓഫ് സേക്രട് ഹാര്‍ട്ട് എന്ന സന്യാസ സമൂഹത്തില്‍ അംഗമായിക്കൊണ്ടാണ് സന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത്.

ഹിമാലയത്തില്‍ ഏകാന്ത തപസ്സനുഷ്ഠിച്ചിരുന്ന ഫാ. അഭിഷിക്താനന്ദ സ്വാമിയെ പരിചയപ്പെട്ടതോടെയാണ് പ്രസന്നാദേവി ഏകാന്ത തപസ്സില്‍ ആകൃഷ്ടയാകുന്നത്. പിന്നീട് ഒരു ജോടി വസ്ത്രവും ബൈബിളുമായി ഗിര്‍നാര്‍ മലമുകളിലെ ആശ്രമത്തില്‍ ഏകാന്തവാസം തുടങ്ങി. കത്തോലിക്കാ സഭയുടെ നിയമാവലി പ്രകാരം വനിതകള്‍ക്ക് ഒറ്റയ്ക്കുള്ള സന്യാസജീവിതം അനുവദിച്ചിട്ടില്ലെങ്കിലും 1997 ല്‍ വത്തിക്കാന്‍ പ്രസന്നാദേവിയുടെ സന്യാസത്തിന് അംഗീകാരം നല്‍കി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...