Saturday, July 5, 2025 5:54 pm

ബംഗാളില്‍ ബി.ജെ.പി 100 കടക്കില്ല, ധൈര്യമുണ്ടെങ്കില്‍ വിവാദ ഓഡിയോ ക്ലിപ്പ്​ മുഴുവന്‍ പുറത്തു വിടണം : പ്രശാന്ത്​ കിഷോര്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്ന്​ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ്​ തന്ത്രജ്ഞന്‍ പ്രശാന്ത്​ കിഷോര്‍ പറയു​ന്ന ഓഡിയോ ക്ലിപ്പ്​ കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തു​വിട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മമതയെ​പ്പോലെ തന്നെ ജനകീയനാണെന്നായിരുന്നു ക്ലബ് ​ഹൗസില്‍ മാധ്യമ​പ്രവര്‍ത്തകരുമായി നടത്തിയ​ ചാറ്റില്‍ പ്രശാന്ത്​ കിഷോര്‍ പറഞ്ഞത്​. ബി.ജെ.പി ഐ.ടി സെല്‍ മേധാവിയായ അമിത്​ മാളവ്യയാണ്​ ഓഡിയോ ക്ലിപ്പ്​ പുറത്തുവിട്ടത്​. എന്നാല്‍ വിവാദമായ ചാറ്റിന്റെ  പൂര്‍ണ്ണരൂപം പുറത്തുവിടാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ചിരിക്കുകയാണ്​ പ്രശാന്ത്​ കിഷോര്‍.

‘എന്റെ  ചാറ്റ് ബി.ജെ.പി അവരുടെ നേതാക്കളുടെ വാക്കുകളേക്കാള്‍ ഗൗരവമായി എടുക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. അവര്‍ക്ക് താല്‍പര്യമുള്ള ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടത്. ചില ഭാഗങ്ങള്‍ മാത്രം പുറത്തുവിടാതെ… മുഴുവന്‍ ഭാഗങ്ങളും പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നു. ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു ബി.ജെ.പി ബംഗാളില്‍ നൂറ്​ കടക്കില്ല’ പ്രശാന്ത്​ ട്വിറ്ററിലൂടെ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ്​ സര്‍ക്കാരിനെതിരെയുള്ള ധ്രുവീകരണം, രോഷം എന്നിവക്കൊപ്പം ദലിത് വോട്ടുകളും ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്നും കിഷോര്‍ ക്ലിപ്പില്‍ പറയുന്നുണ്ട്​. തൃണമൂല്‍ നടത്തിയ സര്‍വേയിലും ബംഗാളില്‍ ബി.ജെ.പി ഭരണത്തിലേറുമെന്നാണ്​ ​പ്രവചിക്കുന്നതെന്നാണ്​ ബി.ജെ.പി പറയുന്നത്​.

ക്ലിപ്പില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയല്ല മറിച്ച്‌​ സംസ്​ഥാന സര്‍ക്കാരിനെതിരെയാണ്​ ബംഗാളില്‍ ജനവികാരമെന്ന്​ അദ്ദേഹം സമ്മതിക്കുന്നു​. ‘ആദ്ദേഹത്തെ രാജ്യമെമ്പാടും ആരാധിക്കുന്നുണ്ട്​. നേതാക്കളുടെ ഒരു സര്‍വേ എടുക്കുകയാണെങ്കില്‍ മോദിയും മമതയും ഒരേ തരത്തില്‍ ജനകീയരാണ്​. അദ്ദേഹത്തെ ദൈവതുല്യനായി കാണുന്ന നിരവധിയാളുകളുണ്ട്​. ബംഗാളിലെ ഹിന്ദി സംസാരിക്കുന്ന ജനവിഭാഗത്തിന്റെ  പിന്തുണയും മോദിക്കാണ്​’ -മോദി ബംഗാളില്‍ എങ്ങനെയാണ്​ ജനകീയനാകുന്നത്​ എന്ന ചോദ്യത്തിന്​ പ്രശാന്ത്​ കിഷോര്‍ മറുപടി പറഞ്ഞു.

ബംഗാളില്‍ ശനിയാഴ്ചയായിരുന്നു നാലാം ഘട്ട വോ​ട്ടെടുപ്പ്​. കൂച്​ ബിഹാറില്‍ വോ​ട്ടെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. വോട്ടുചെയ്യാന്‍ കാത്തുനിന്നയാള്‍ക്കു നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചപ്പോള്‍ സംഘര്‍ഷ സ്​ഥലത്ത്​ കേ​ന്ദ്ര സേന നടത്തിയ വെടിവെപ്പില്‍ നാലു പേരും കൊല്ലപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തില്‍ വികസനത്തിന്‍റെ അടിത്തറ പാകിയത് ലീഡര്‍ കെ. കരുണാകരന്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കേരളത്തില്‍ വികസനത്തിന്‍റെ അടിത്തറ പാകിയത് ലീഡര്‍ കെ. കരുണാകരനാണെന്ന്...

പത്തനംതിട്ട മാർത്തോമാ സ്ക്കൂൾ 95 ബാച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമവും...

0
പത്തനംതിട്ട : മാർത്തോമാ സ്ക്കൂൾ 95 ബാച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന പൂർവ്വ...

സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം : സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗത്തിൽ...

സിപിഎം നേതാവ് എ.വി ജയനെ തരംതാഴ്ത്തിയതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പ്രതിഷേധം

0
വയനാട്: വയനാട്ടിലെ സിപിഎം നേതാവും കർഷക സംഘം ജില്ലാ പ്രസിഡന്റുമായ എ.വി...