Tuesday, December 17, 2024 11:12 am

പ്രശാന്ത് ഭൂഷനെതിരായ ശിക്ഷാവിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ ശിക്ഷാവിധി സുപ്രീംകോടതി ഇന്ന് പുറപ്പെടുവിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ശിക്ഷ വിധിക്കുക. കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചിരുന്നു.

വിരമിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസുകളില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്.

ജസ്റ്റിസ് എസ്.എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ച ട്വീറ്റുകള്‍ കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ ശിക്ഷാവിധി സംബന്ധിച്ച്‌ ജസ്റ്റിസ് അരുണ്‍ മിശ്ര വാദം കേട്ടിരുന്നു. മാപ്പപേക്ഷിക്കാന്‍ കോടതി ആവിശ്യപ്പെട്ടെങ്കിലും പ്രശാന്ത് ഭൂഷന്‍ വഴങ്ങിയിരുന്നില്ല. അതേസമയം പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്ന് അറ്റോ൪ണി ജനറല്‍ കെ.കെ വേണുഗോപാലും മുതി൪ന്ന അഭിഭാഷകന്‍ രാജീവ് ധവാനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

വിരമിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര വിധി പുറപ്പെടുവിക്കുന്നത്. ഇതിന് പുറമെ സ൪ക്കാ൪ ഡോക്ട൪മാ൪ക്ക് മെഡിക്കല്‍ പി.ജി സീറ്റുകളില്‍ സംവരണം സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കാണോ കേന്ദ്രത്തിനാണോ എന്നതിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ഭരണഘടന ബഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കും.

ശിക്ഷ വിധിക്കാന്‍ മയക്കുമരുന്നുകളില്‍ നിരോധിത വസ്തുക്കളുടെ അളവ് പരിശോധിക്കണോയെന്ന വിഷയത്തിലും അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്ന് വിധി പറയും.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ.എസ്.ആർ.ടി.സി അപകടമുക്തമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

0
തി​രു​വ​ന​ന്ത​പു​രം : കെ.എസ്.ആർ.ടി.സി അപകടമുക്തമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ....

വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ വർധിക്കുന്നു

0
തിരുവനന്തപുരം :  വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ വർധിക്കുന്നു. മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത്...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു

0
വാൽപ്പാറ : തമിഴ്നാട് വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ്...

ശിവഗിരി തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് പ്രത്യേക സർവീസ് നടത്തി

0
അടൂർ : ശിവഗിരി തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് പ്രത്യേക...